പ്രതികൂല കാലാവസ്ഥ | +1 പ്രവേശനത്തിനുള്ള അപേക്ഷാ സമയം നീട്ടണം: എസ് എസ് എഫ്

 


കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുകയും വിവിധ ഭാഗങ്ങളിൽ മഴക്കെടുതി അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ +1 അപേക്ഷാ സമയം നീട്ടിനൽകണമെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ശക്തമായ മഴ മൂലം വൈദ്യുതി തടസ്സപ്പെടുന്നതും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതും അപേക്ഷാ നടപടികൾ പൂർത്തീകരിക്കുന്നതിന് പ്രതിബന്ധമാകുന്നുണ്ട്. മെയ് 25നാണ് അപേക്ഷാ സമയം അവസാനിക്കുക.

ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്കകളില്ലാതെ അപേക്ഷാ നടപടികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സമയം നീട്ടി നൽകേണ്ടതുണ്ട് എന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post