പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.


പാലച്ചിറ മാട് മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മഹല്ല്  ഗൈഡൻസ് സെൽ പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. 


മഹല്ലിൽ നിന്നും എസ്. എസ് .എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവർ  യു എസ്. എസ്, എൽ എസ് , എസ്, എൻ.എം.എം.എസ്, സ്കോളർഷിപ്പ് ജേതാക്കൾ  എം.ബി. ബി.എസ് നേടിയർ ഖുർആൻ മന:പാഠ മാക്കിയവർ മത ബിരുദം നേടിയവർ എന്നിവരെ ആദരിച്ചു. 

കരിയർ ഗൈഡൻസ് ക്ലാസ്സിന് കെ.എം ഹനീഫ നേതൃത്വം നൽകി. 
മഹല്ല് സെക്രട്ടറി മുക്ര സുലൈമാൻ ഹാജി ഉദ്ഘാടനം ചെയ്തു. 
മഹല്ല് പ്രസിഡൻ്റ് പാറയിൽ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. 


പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി ,
ടി.പി മൊയ്തീൻ കുട്ടി ഹാജി
പി.കെ ബാവ, പി.കെ സൈതലവി ഹാജി,
സി. അലിമോൻ 
എ.സി റസാഖ് 
കെ.കെ അബ്ദുൽ കരീം 
  മാനേജർ ടി. കുഞ്ഞിമൊയ്തീൻ കുട്ടി ,അനീസ് മേനാട്ടിൽ ,
എൻ.ഷാഹുൽ ഹമീദ് 
പി. അൻവർ സാജിദ് 
മുസ്ഥഫ കളത്തിങ്ങൽ 
എന്നിവർ സംബന്ധിച്ചു. 
ഗൈഡൻസ് സെൽ കൺവീനർ ടി. അസൈനാർ സ്വാഗതവും എ.സി കരീം നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post