പരപ്പനങ്ങാടിയിൽ എം ഡി എം എ യുമായി രണ്ട് പേരെ പിടികൂടി


പരപ്പനങ്ങാടി: എം ഡി എം എ യുമായി രണ്ട് പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശിയും ഇപ്പോൾ വള്ളിക്കുന്ന് അത്താണിക്കലെ താമസക്കാരനുമായ പൂവ്വതും തൊടി വീട്ടിലെ മുഹമ്മദ് നസീം (34), മൂന്നിയൂർ ആലിൻ ചുവട് കണ്ണി പറമ്പിൽ പരാടൻ വീട്ടിലെ മുഹമ്മദ് ഫൈറൂസ് ( 30) എന്നിവരെ ചൊവ്വാഴ്ച  പുലർച്ചെ 4 ന് പരപ്പനങ്ങാടി പി. ഡബ്ല്യു .യു .ഡി .

റസ്റ്റ് ഹൗസ് റോഡിന് സമീപത്ത് വെച്ചാണ് പിടികൂടിയത്. പരപ്പനങ്ങാടി എസ്. .എച്ച് .ഒ .സ്‌റ്റെപ്പ്റ്റോ ജോൺ, എസ് ഐ ജിതിൻ വാസ്, എസ് സി പി ഒ .സാൻ സോമൻ, സി പി ഒ സച്ചിൻ ശ്രീനാഥ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. ഇവരിൽ 2 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻ്റ് ചെയ്തു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post