മൂന്നിയൂർ: കളിയാട്ടക്കാവ് ഉത്സവത്തോടനുബന്ധിച്ച് വർഷങ്ങളായി മൂന്നിയൂരിൽ നടക്കാറുള്ള കാർഷികച്ചന്ത ഇത്തവണയും തുടങ്ങി. പഴയ കൃഷിക്കാലം ഓർമിപ്പിക്കുന്നതും പുതിയ കൃഷിക്കാലത്തിന് ഒരുങ്ങുന്നതിനും സഹായിക്കുന്നതാണീ ചന്ത.
ദേശീയപാതയിലെ തലപ്പാറ മുതൽ മുട്ടിച്ചിറ വരെയും കളിയാട്ടക്കാവിനു സമീപംവരെയും വിവിധസ്ഥലങ്ങളിലായി കാർഷികച്ചന്തയോടനുബന്ധിച്ചുള്ള കച്ചവടങ്ങൾ നടക്കും.
മൂന്നിയൂർ കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം 31-നാണ് നടക്കുന്നത്. ഉത്സവത്തിനെത്തുന്ന ആയിരങ്ങൾ കാർഷികച്ചന്തയിൽനിന്ന് വിഭവങ്ങൾ വാങ്ങിയാണ് മടങ്ങാറുള്ളത്
Post a Comment
Thanks