കോട്ടക്കൽ:സൗദി-റിയാദ്-മുസാഹ്മിയ കെ.എം.സി.സി. കമ്മറ്റിയുടെ 2023-2024 വർഷത്തെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. കോട്ടക്കൽ സാജിത ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മെമന്റോ നൽകി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നാക്ക വിഭാഗം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുവാൻ സമൂഹം തയ്യാറാവണമെന്നും പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ വളർച്ചയിൽ പ്രവാസികളുടെയും കെ.എം. സി.സി. യുടെയും പങ്ക് ഏറെ വലുതാണെന്നും ഇത് ശ്ലാഘനീയമാണെന്നും തങ്ങൾ പറഞ്ഞു.
ചടങ്ങിൽ പി. ഉബൈദുള്ള . എം.എൽ.എ,യു.എ.ഇ. കെ.എം.സി. സി. പ്രസിഡണ്ട് ഡോ:പുത്തൂർ റഹ്മാൻ,എം .കെ . നാസർ,മുസാഹ്മിയ കെ.എം.സി.സി. സെക്രട്ടറി കെ കെ സുബൈർ ചുഴലി, ട്രഷർ ആബിദ് പുത്തൂർ, ചാരിറ്റി കൺവീനർ യൂസഫ് കുന്നപ്പള്ളി, മുൻഉപാധ്യക്ഷൻ റസാഖ് ചെമ്മാട്, അംഗങ്ങളായ ഷാഹുൽ പറപ്പൂര്, ഷെഫീദ് മാനു, പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ കാപ്പൻ, കുഞ്ഞിമുഹമ്മദ് പടപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks