മൂന്നിയൂരിൽ അർധരാത്രി വീടിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമം l പരിഭ്രാന്തരായി വീട്ടുകാർ

 


മലപ്പുറം: മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ അർധരാത്രി വീടിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായി വിവരം.


പാറക്കടവ് ഹൈലൈറ്റ് മാളിന് സമീപം മെയിൻ റോഡിലുള്ള ഒരു വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ 2.30ഓടെ ഇതരസംസ്ഥാന തൊഴിലാളിയെന്ന് പറയപ്പെടുന്ന ഒരാൾ വീടിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായാണ് വിവരം.

അർധരാത്രിയിൽ എത്തിയ ഇയാൾ വീടിന് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വീട്ടുകാർ പരിഭ്രാന്തരായി. തുടർന്ന് വീട്ടുകാർ ഉടൻതന്നെ അയൽവാസികളെയും പോലീസിനെയും വിവരം അറിയിച്ചു.

Post a Comment

Thanks

Previous Post Next Post