എജ്യൂഫോക്കസ് ഗ്രാൻ്റ് കരിയർ - എഡ്യുക്കേഷണൽ ഫെയർ പ്രൗഢഗംഭീരമായി സമാപിച്ചു


ചേളാരി | ഉന്നത വിദ്യാഭ്യാസത്തിലേക്കും തൊഴിൽ അവസരങ്ങളിലേക്കും വെളിച്ചം വീശി എജ്യൂഫോക്കസ് ഗ്രാൻ്റ് കരിയർ & എഡ്യുക്കേഷണൽ ഫെയറിന് ചേളാരിയിൽ പ്രൗഢമായ പരിസമാപ്തി.
താഴെചേളാരി വി എ യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ആയിരക്കണക്കിന് രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് സംബന്ധിച്ചത്. 
എസ് വൈ എസ് തേഞ്ഞിപ്പലം സോണിൻ്റെ ആഭിമുഖ്യത്തിൽ സോൺ മുസ്‌ലിം ജമാഅത്ത്, തേഞ്ഞിപ്പലം ഡിവിഷൻ എസ് എസ് എഫ്, വെഫി, സി ഇ ജി , ഐ പി എഫ് യൂനിവേഴ്സിറ്റി ചാപ്റ്റർ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വിദ്യാഭ്യാസ മേള സംഘടിപ്പിച്ചത്. ഉദ്ഘാടന സംഗമത്തിൽ എസ് വൈ എസ് തേഞ്ഞിപ്പലം സോൺ പ്രസിഡന്റ്‌ കെ ടി ബഷീർ അഹ്സനി അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് ഡി ഡി ഇ പി സഫറുല്ല ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ ബഷീർ, എസ് വൈ എസ് വെസ്റ്റ് ജില്ലാ സാംസ്കാരികം പ്രസിഡന്റ് ഡോ അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, അബ്ദുല്ല ഫൈസി പെരുവള്ളൂർ,ഡോ ഫൈള്, നൗഫൽ ചേലേമ്പ്ര, ഡോ അഷ്കർ ഷഫീഖ് എന്നിവർ സംസാരിച്ചു.

വ്യത്യസ്ത വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ പ്രഗത്ഭരായ നിസാമുദ്ദീൻ മൂന്നിയൂർ, റമീസ് വാഴക്കാട്, നവാസ് മാവൂർ, ഡോ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, സിറാജുദ്ദീൻ മഞ്ചേരി, ഫർസീൻ, ബിശാറതുറഹ്മാൻ സഖാഫി എന്നിവർ വിവിധ വിഷയങ്ങളിലായി കരിയർ സെഷനുകൾക്ക് നേതൃത്വം നൽകി. പുസ്തകമേള, എജ്യൂ എക്സ്പോ എന്നിവ മേളയെ മികവുറ്റതാക്കി. ഇരുപതിലേറെ കൗണ്ടറുകളിലായി നാൽപതിലേറെ പ്രൊഫഷണലുകളാണ് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് നൽകാൻ നേതൃത്വം നൽകിയത്.

വൈകീട്ട് നാലുമണിക്ക് നടന്ന എജു ഫോക്കസ് കരിയർ മേളയുടെ സമാപന സംഗമം സൈനുൽ ആബിദ് തങ്ങൾ തലപ്പാറ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറി യു ശരീഫ് വെളിമുക്ക് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ സഖാഫി, അറക്കൽ മുഹമ്മദ് ബാവ, ഹിദായത്തുല്ല അദനി പടിക്കൽ, സമീർ ആട്ടീരി, നാസർ ചേലേമ്പ്ര എന്നിവർ സംസാരിച്ചു.

ഫോട്ടോ: എജ്യൂഫോക്കസ് ഗ്രാൻ്റ് കരിയർ & എഡ്യുക്കേഷണൽ ഫെയറിന്റെ ഉദ്ഘാടനം താഴെചേളാരി വി എ യു പി സ്കൂളിൽ റിട്ടയേർഡ് ഡി ഡി ഇ പി സഫറുല്ല നിർവഹിക്കുന്നു

Post a Comment

Thanks

Previous Post Next Post
Moonniyur Vartha