തിരൂരങ്ങാടി നഗരസഭ പരിധിയിൽ റംസാൻ പശ്ചാത്തലത്തിൽ രാത്രി കാലങ്ങളിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായ അച്ചാർ, ഉപ്പിലിട്ട ഭക്ഷണ പദ്ധർത്ഥങ്ങൾ തുടങ്ങിയവയുടെ വിൽപ്പനകേന്ദ്രങ്ങൾ നിരോധിക്കുന്നതിനും ആയതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചു.
ഈ സാഹചര്യത്തിൽ അനധിക്യതമായും പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന വിധത്തിലും നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന ഹാനികരമായ മാരക രാസപദാർത്ഥങ്ങൾ ചേർത്ത് നിർമ്മിച്ച ഉപ്പിലിട്ട പദാർത്ഥങ്ങൾ, അച്ചാറുകൾ, ശീതളപാനീയങ്ങൾ എന്നിവ നിർമ്മിക്കുന്നതും വിൽപ്പന നടത്തുന്നതും കർശനമായി നിരോധിച്ച കൊണ്ട് നഗരസഭാ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന കച്ചവടങ്ങൾ നഗരസഭാ യാതൊരറിയിപ്പും കൂടാതെ നേരിട്ട് നീക്കം ചെയ്യുന്നതും ആയത് മൂലമുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും കച്ചവടക്കാർ മാത്രമായിരിക്കും ഉത്തരവാദി എന്നും പ്രൊസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കുമെന്നും നഗര സഭ സെക്രെട്ടറി അറിയിച്ചു.
إرسال تعليق
Thanks