SYS തേഞ്ഞിപ്പലം സോൺ സാന്ത്വനത്തിന് കീഴിൽ മൂന്നിയൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാരായ നോമ്പുകാർക്കുള്ള ഇഫ്താർ സംവിധാനമായ ഇഫ്താർ ഖൈമ SYS സ്റ്റേറ്റ് സെക്രട്ടറി സ്വാദിഖ് മാസ്റ്റർ വെളിമുക്ക് തലപ്പാറയിൽ ഉദ്ഘാടനം ചെയ്തു.
നൂറിലധികം ഇഫ്താർ കിറ്റുകളാണ് വിതരണം ചെയ്തത്. ഓരോ ദിവസവും ഓരോ യൂണിറ്റുകളാണ് കിറ്റ് വിതരണം ചെയ്യുന്നത്. ചിനക്കൽ യൂണിറ്റാണ് ഉദ്ഘാടനം ദിവസം കിറ്റുകൾ ഒരുക്കിയത്.
SYS തേഞ്ഞിപ്പലം സോൺ സെക്രട്ടറി ശരിഫ് മാസ്റ്റർ, ജാഫർ അഞ്ചാലൻ , ഫള്ൽ സഖാഫി വെളിമുക്ക്, സൈദലവി തലപ്പാറ, സർക്കിൾ നേതാക്കളായ മുഹമ്മദലി സഖാഫി കുണ്ടം കടവ്, അസ്ലം ചിനക്കൽ, യൂണിറ്റ് പ്രതിധിധികൾ തുടങ്ങിയവർ പങ്കെടുത്തു
إرسال تعليق
Thanks