കുട്ടിപ്പന്ത്കളി മത്സരം ഉദ്ഘാടനം ചെയ്തു

പാലച്ചിറമാട് AMUP സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് കുട്ടിപ്പന്ത്കളി മത്സരം പെരുമണ്ണ  ക്ലാരി പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. 

പത്തോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ AMLPS പെരുമ്പുഴയെ പരാജയപ്പെടുത്തി AMUPS പാലച്ചിറമാട് ടൂർണ്ണമെൻറിലെ ജേതാക്കളായി.

ജേതാക്കൾക്ക് മാനേജർ കുഞ്ഞിമൊയ്തിൻ കുട്ടി ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.ചടങ്ങിൽ PTA പ്രസിഡൻറ് AC റസാഖ്,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ ,Ad:  റഷാദ് മൊയ്തിൻ,അസ്‌ലം മാസ്റ്റർ,യഹ്കൂബ് മാസ്റ്റർ, ഷാഫി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha