മൂന്നിയൂർ: പാറക്കടവ് നന്മ പ്രദേശത്ത് തെക്കേ പാടം മിനി ജലനിധി പദ്ധതിയുടെ മോട്ടറിന്റെ റിട്ടേൺ വാൾ വടക്കം മോഷണം പോയി. പ്രദേശത്തെ 150 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന ജലനിധി പദ്ധതിയാണിത്.
കഴിഞ്ഞദിവസം റിപ്പയർ ചെയ്ത മോട്ടറുമായി ബന്ധപ്പെട്ട സാധനങ്ങളാണ് മോഷണം പോയത്, കൂടാതെ പരിസര പ്രദേശത്തെ വീട്ടിൽ നിന്ന് ഹെൽമെറ്റും മോഷണം പോയിട്ടുണ്ട് .
25000 രൂപയുടെ നഷ്ടം ഉള്ളതായി തെക്കേ പാടം ജലനിധി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജനപ്രതിനിധികളും നന്മ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും സന്ദർശിച്ചു.
മോഷ്ടാവിനെ ഉടൻ പിടികൂടി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലത്ത് അന്വേഷണത്തിന്റെ ഭാഗമായി എത്തിയ തിരൂരങ്ങാടി പോലീസിനോട് ഇവർ ആവശ്യപ്പെട്ടു..
Post a Comment
Thanks