പാറക്കടവ് ജിഎംയുപി സ്‌കൂളിന് ബഹുനില കെട്ടിടം നിർമിക്കുന്നു


മൂന്നിയൂർ പാറക്കടവ് ജിഎംയു പി സ്‌കുളിന് 18 ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടം നിർമിക്കുന്നു. കിഫ്ബിയിൽ അനുവദിച്ച 3 കോടി 90 ലക്ഷം രൂപ ഉപയോഗി ച്ചാണ് കെട്ടിടം നിർമിക്കുന്നത്.
 ശുചിമുറി, ലിഫ്റ്റ് സംവിധാനമു ള്ള 3 നില കെട്ടിടമാണ് നിർമിക്കു ന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.

പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂ‌ളുകളിലൊന്നാണിത്. പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസുക ളിലായി 1660 കുട്ടികളാണ് പഠി ക്കുന്നത്.

ആവശ്യമായ ക്ലാസ് മുറികളില്ലാത്തതിനാൽ തൊട്ടടുത്ത പാറക്കടവ് ഇർഷാദു സ്സിബിയാൻ മദ്രസ കെട്ടിടത്തിലാണ് ക്ലാസുകൾ നടത്തുന്നത്. നിലവിൽ 36 ക്ലാസ് മുറികളാണുള്ളത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

ഓടിട്ട കെട്ടിടവും പഴക്കമുള്ള മറ്റൊരു കെട്ടിടവുമാണ് പൊളിച്ചു നീക്കിയത്. പുതിയ കെട്ടിടം യാ ഥാർഥ്യമാകുന്നതോടെ ക്ലാസ് മു റികളുടെ കുറവ് പരിഹരിക്കാനാ കുമെന്ന് പിടിഎ പ്രസിഡന്റ് വി.മു ഹമ്മദ് ആസിഫ് പറഞ്ഞു.

15 മാസം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് കരാർ. കിലയാണ് നോഡൽ ഏജൻസി.

പഞ്ചായത്തിൻറെ നേതൃത്വത്തിൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. ഫർണിച്ചറുകളും നൽകിയതായി ആസിഫ് പറഞ്ഞു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha