തിരുരങ്ങാടി : പ്രവാസികളുടെ അത്യുന്നത സഭ എന്ന് കൊട്ടി ഘോഷിച്ച് രൂപീകരിച്ച ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച അനേകം ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാതെ പ്രവാസികളെ അവഗണിക്കുകയും ചൂഷണ വിധേയരാക്കുകയും ചെയ്യുന്ന സമീപനമാണ് കേരള സർക്കാർ തുടർന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം .എ .സലാം പറഞ്ഞു.
പ്രവാസി പെൻഷൻ വർദ്ധിപ്പിക്കുക, 60 വയസ് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമനിധിയിൽ അംഗത്വം നൽകുക, പ്രവാസികൾക്കുള്ള ബജറ്റ് വിഹിതം വെട്ടി കുറച്ചത് പുന: പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫിസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി .എം .എ .ജലീൽ അധ്യക്ഷത വഹിച്ചു.
ജാഫർ കെ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിദ,ഇ .ഇബ്രാഹിം തച്ചമ്മാട് , റഫീഖ് പാറക്കൽ, ഇക്ബാൽ കല്ലുങൽ,സി എച്ച്.അയ്യൂബ്, ഇസ്സു ഇസ്മായിൽ, സി എച്ച്.അബൂബക്കർ സിദ്ദിഖ് പ്രസംഗിച്ചു. ചാത്തമ്പാടൻ മുഹമ്മദ് അലി,
റഫീഖ് ഉള്ളണം, കെ കെ.ഇല്യാസ്, മുസ്തഫ കോണിയത്ത്, എം.സി ബാവ, ഐ. മുഹമ്മദ് കുട്ടി, സത്താർ പെരുമണ്ണ,റഷീദ് എലായി, ബി.കെ. മുഹമ്മദ് അലി, സമദ് കൊടിഞ്ഞി,വി .പി ലത്തീഫ്, സലീം തെന്നല, സുബൈർ പന്തക്കൻ, ടി. സൈദലവി, എം.എ റഹീം, ഒടുങ്ങാട്ട് ഇസ്മായിൽ, സൈദലവി കളത്തിൽ നേതൃത്വം നൽകി.
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks