മൂന്നിയൂർ: മൂന്നിയൂർ കളത്തിങ്ങൽ പാറ മസ്ജിദുൽ ജലാലിയ്യ മഹല്ല് കമ്മറ്റി ജനറൽ ബോഡി യോഗം മഹല്ല് പ്രസിഡണ്ട് വി.പി. ബാപ്പുട്ടി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
നിലവിലുള്ള കമ്മറ്റിയെ തന്നെ അടുത്ത രണ്ട് വർഷത്തേക്ക് കൂടി തെരഞ്ഞെടുത്തു. പ്രസിഡണ്ട് വി.പി. ബാപ്പുട്ടി ഹാജി, വൈസ് പ്രസിഡണ്ടുമാരായി പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, പി.വി. പി. അഹമ്മദ് മാസ്റ്റർ, കെ.സൈതലവി ഹാജി, സി.എ. കുട്ടി ഹാജി.
ജനറൽ സെക്രട്ടറി പി.കെ. ബാബു,
സെക്രട്ടറിമാരായി അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി. ചെറീദ്, കല്ലാക്കൻ അബൂബക്കർ , വി.പി. ആലി ബാവ . ട്രഷററായി വി.പി. ഹൈദർ ഹാജി എന്നിവരെയാണ് വീണ്ടും തെരഞ്ഞെടുത്തത്.
അഷ്റഫ് കളത്തിങ്ങൽ പാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹൈദർ . കെ. മൂന്നിയൂർ, എം. മൊയ്തീൻ മാസ്റ്റർ, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, സി.എ. കുട്ടി ഹാജി, വി.പി. ചെറീദ് , കെ. ഉമ്മർകോയ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ. ബാബു സ്വാഗതവും നന്ദിയും പറഞ്ഞു.
إرسال تعليق
Thanks