തേഞ്ഞിപ്പലം:
തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ നവംബർ 16 മുതൽ ഡിസംബർ 15 വരെ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന മാസ കാമ്പയിന്റെ ഭാഗമായി തേഞ്ഞിപ്പലം സോൺ എസ്.വൈ.എസ് ആറങ്ങാട്ടു പറമ്പിലെ മൂന്നിയൂർ ഗവൺമെന്റ് ആയൂർവേദ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. സാന്ത്വന മാസം കാമ്പയിന്റെ ഭാഗമായി സാന്ത്വന ക്ലബ് രൂപീകരണം, രോഗീപരിചരണം, രോഗീ സന്ദർശനം, വൃദ്ധജനങ്ങളോടൊത്തുള്ള യാത്ര തുടങ്ങി വിവിധ പദ്ധതികൾ എസ്. വൈ. എസ് .ഈ കാലയളവിൽ നടത്തുന്നുണ്ട്
إرسال تعليق
Thanks