ദാറുൽ ഹുദാ ബിരുദ ദാന സമ്മേളനം സമാപിച്ചു.

വൈജ്ഞാനിക പ്രഭ പരത്തി പ്രബോധന രംഗത്തേക്ക് 212 ഹുദവികൾ കൂടി.

തിരൂരങ്ങാടി: ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ മൂന്ന് ദിവസം നീണ്ട് നിന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന്  പരിസമാപ്തി കുറിച്ചു.
നീണ്ട  പന്ത്രണ്ടു വര്‍ഷത്തെ മത-ഭൗതിക വിദ്യാഭ്യാസവും ശേഷം വാഴ്‌സിറ്റി നിഷ്‌കര്‍ഷിച്ച നിര്‍ബന്ധിത മത-സാമൂഹിക സേവനവും പൂര്‍ത്തിയാക്കിയ  212 യുവ പണ്ഡിതർ തക്ബീർ ധ്വനികളുടെ ആരവത്തിൽ ഹുദവി ബിരുദം സ്വീകരിച്ച് പ്രബോധന രംഗത്തേക്കിറങ്ങി.ഇതില്‍ 15 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴില്‍ പഠനം നടത്തിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 


മത-വിദ്യാഭ്യാസ-സാമൂഹിക-ശാക്തീകരണ രംഗത്ത് നാല് പതിറ്റാണ്ടോടടുക്കുന്ന ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ദേശ-ഭാഷാതിര്‍ത്തികള്‍ ഭേദിച്ച വിപ്ലവാത്മക മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.
മതപ്രബോധന-പ്രസരണ രംഗത്ത്  മാതൃകാപരമായ നേട്ടമാണ് ദാറുൽ ഹുദാ കൈവരിച്ചിട്ടുള്ളത്.
ദാറുൽ ഹുദാ ക്യാമ്പസിൽ നടന്ന സമാപന പൊതുസമ്മേളനത്തിൽ ദാറുൽ ഹുദാ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനം നിർവ്വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൽഘാടനം ചെയ്തു. ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി.  ആദൃശേരി ഹംസക്കുട്ടി മുസ്ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി . എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ് എം.എൽ. എ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ, അബ്ദുസ്സമദ് പൂക്കോട്ടൂർ , നാലകത്ത് സൂപ്പി, കെ.എം. സൈതലവി ഹാജി, സയ്യിദ് പി.എസ്.എച്ച്. തങ്ങൾ, കെ.പി. മുഹമ്മദ് കുട്ടി, കെ.എ. റഹ്മാൻ ഫൈസി, കുട്ടിഹസ്സൻ ദാരിമി പൂക്കോട്ടൂർ, മുസ്ഥഫ ഹുദവി ആക്കോട് പ്രസംഗിച്ചു. ദാറുൽ ഹുദാ ജനറൽ സെക്രട്ടറി യു.ഷാഫി ഹാജി സ്വാഗതവും കെ.പി. ശംസുദ്ധീൻ ഹാജി വെളിമുക്ക് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم
Moonniyur Vartha