തിരൂരങ്ങാടി🕹️. വിദ്യാഭ്യാസ മേഖലയിലെ മലപ്പുറത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യം ഉയർത്തി തിരൂരങ്ങാടി എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദിന്റെ ചെമ്മാട് ഓഫീസിലേക്ക് എസ്ഡിപിഐ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃശ്ചികം അല്ല എന്ന ബാനറിൽ പാർട്ടി നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഫത്തഹ് പൊന്നാനി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻറ് ജാഫർ ചെമ്മാട് മുഖ്യ പ്രഭാഷണം നടത്തും. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി, അക്ബറലി എന്നവർ സംസാരിക്കും
Post a Comment
Thanks