എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കി;മന്ത്രി വി ശിവൻകുട്ടി.


മാർച്ചിൽ നടത്തിയ എസ്‌എസ്‌എൽസി, ടിഎച്ച്‌എസ്‌എൽസി, എച്ച്‌എസ്‌എൽസി, ജൂണിൽ നടത്തിയ എസ്‌എസ്‌എൽസി സേ എന്നീ പരീക്ഷകളുടെ സർട്ടിഫിക്കറ്റ്‌ വിതരണം പൂർത്തിയാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.   4,20,000 സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്‌.


സമയബന്ധിതമായി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു.  


വിവിധ കോഴ്‌സുകളിൽ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെന്നും കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സർട്ടിഫിക്കറ്റുകൾ ആഗസ്ത് 26നാണ് വിതരണം ചെയ്തത്.


 

Post a Comment

Thanks

Previous Post Next Post