ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി



2022ലെ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവർക്ക് നേരത്തെയുളള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം.



ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കൊപ്പം സഹായിയായി ഒരാൾ കൂടി വേണം. ഒരു കവറിൽ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കിൽ രണ്ട് സഹായികളെയും അനുവദിക്കും. സഹയാത്രികരായി ഭാര്യ, ഭർത്താവ്, സഹോദരങ്ങൾ, മക്കൾ, മരുമക്കൾ, പേരമക്കൾ, സഹോദരപുത്രൻ, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അപേക്ഷകർ കൂടിയാൽ നറുക്കെടുപ്പ് വഴിയാകും തെരഞ്ഞെടുപ്പ്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha