കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളിൽ ഉൾപ്പെടുത്തി വിലകുറച്ചതിന് സ്റ്റേ



കുപ്പിവെള്ളത്തിൻ്റെ വില ലിറ്ററിന് 13 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഈ സാഹചര്യത്തിൽ കുറവ് വരുത്തി ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി കണ്ടെത്തി. കുപ്പിവെള്ള ഉല്‍പാദന സംഘടനയുടെ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.

വില സംബന്ധിച്ച വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവായി. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വില കുറച്ച് ഉത്തരവിറക്കിയത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha