ക്യാമ്പിൽ 150 ഓളം പേർക്ക് സൗജന്യ സേവനം ലഭ്യമായി
മൂന്നിയൂർ : പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും ആസ്റ്റർ മിംസ് കോട്ടക്കലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 150 ഓളം പേർ സേവനം ഉപയോഗപെടുത്തി.
വിപി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ടി സാജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. രമേശ് കരിപറമ്പത്ത്, മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ അച്ഛാട്ടിൽ, മൂന്നിയൂർ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുനീർ മാസ്റ്റർ,11 ആം വാർഡ് മെമ്പർ ഷംസുദ്ധീൻ മണമ്മൽ,10 ആം വാർഡ് മെമ്പർ കല്ലൻ ഹുസൈൻ,അഷ്‌റഫ് കളത്തിങ്ങൽപാറ,Dr ഫൈസൽ,കെഎം മുഹമ്മദാലി, സി എം മുഹമ്മദ് അലിഷ, വി പി മുഹമ്മദ് ബാവ ,ആശ വർക്കർ സഫിയ എന്നിവർ പ്രസംഗിച്ചു. സി എം അബ്ദുൽ മജീദ്, കെ എം നിയാസുദ്ധീൻ, വി പി അബ്ദുൽ മജീദ്, സി എം ഷാഫി, സി എം ദിൽഷാദ്,കെ അജയ് കൃഷ്ണൻ, സി എം നസീഫ്, ഇസ്ഹാക്ക്, കെഎം നിഷാദലി, ജിൽഷാദ് കെ ഇ,കെ എം നിഹാൽ അലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment
Thanks