യൂണിഫോം ഏകീകരണം: വസ്ത്ര സ്വാതന്ത്ര്യത്തിന്റെ നിഷേധം: യൂത്ത് ലീഗ്

 


പൂനൂർ : ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ യൂണിഫോം ഏകീകരിക്കാനുള്ള തീരുമാനം വിദ്യാർത്ഥികളുടെ വസ്ത്ര സ്വാതന്ത്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ചുരുക്കം വരുന്ന ലിബറൽ ചിന്താഗതിക്കാരുടെ ആശയങ്ങൾ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. 



ആൺ - പെൺവസ്ത്ര ധാരണത്തിലെ സ്വാഭാവികമായ വേർതിരിവ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി തുടർന്ന് വരുന്നതാണ്.ഇതിനെ വിവേചനമായി കാണുന്നത് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളിൽ തീരുമാനം അടിച്ചേൽപ്പിക്കുന്ന സ്കൂൾ അധികൃതരുടെ സമീപനം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് യൂത്ത് ലീഗ് അറിയിച്ചു. പ്രസിഡണ്ട് പി.എച്ച്. ഷമീർ അധ്യക്ഷത വഹിച്ചു. സി.കെ.ഷക്കീർ ,ലത്തീഫ് നടുവണ്ണൂർ, ഫസൽ കൂനഞ്ചേരി ,കെ.കെ.മുനീർ, ഷഫീഖ് മാമ്പൊയിൽ, തസ്ലി കാവിൽ,  റിയാസ് കായണ്ണ, അലി പുതുശ്ശേരി സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha