കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ




ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററിപരീക്ഷകള്‍ക്ക് അപേക്ഷിക്കാം


ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2004 സ്‌കീം, 2004 മുതല്‍ 2019 വരെ പ്രവേശനം), മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം, 2012 പ്രവേശനം), ഒന്നു മുതല്‍ 8 വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം, 2009, 2010, 2011 പ്രവേശനം) എന്നിവയില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ രശീതും ജനുവരി 5-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറിനു 1000 രൂപ വീതവുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ കേന്ദ്രവും തീയതിയും പിന്നീട് അറിയിക്കും. 


എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്


എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 26-ന് തുടങ്ങും. സ്റ്റഡി മെറ്റീരിയലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തപാലില്‍ അയക്കും. ക്ലാസുകളുടെ സമയക്രമവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (www.sdeuoc.ac.in) ഫോണ്‍ 0494 2400288, 2407356, 2407494   


പരീക്ഷാ അപേക്ഷ


അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.   


ബി.എ. മള്‍ട്ടി മീഡിയ പ്രൈവറ്റ് രജിസ്‌ട്രേഷന്‍


ബി.എ. മള്‍ട്ടി മീഡിയ പ്രൈവറ്റ് രജിസ്‌ട്രേഷന് പിഴ കൂടാതെ 28 വരെയും 100 രൂപ പിഴയോടു കൂടി 31 വരെയും ഫീസടച്ച് 2022 ജനുവരി 3 വരെ അപേക്ഷിക്കാം. ഫോണ്‍ 0494 2407356, 2400288, 2660600  


പുനര്‍മൂല്യനിര്‍ണയ അപേക്ഷ


കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 2022 ജനുവരി 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 


ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ


ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജനുവരി 5-ന് തുടങ്ങും. 


പരീക്ഷാ ഫലം


രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 30 വരെയും ജനുവരി 1 വരെയും അപേക്ഷിക്കാം.   


പുനര്‍മൂല്യനിര്‍ണയ ഫലം


അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  


ബി.വോക് പുനഃപരീക്ഷ


ഡിസംബര്‍ 17-ന് നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഫുഡ് സയന്‍സ് പ്രോസസിംഗ് ഓഫ് ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 22-ന് നടക്കും.

Post a Comment

Thanks

Previous Post Next Post