മുൻ പ്രവാസി അങ്ങാടിയിൽ കുഴഞ്ഞു വീണു മരിച്ചു

മുൻ പ്രവാസി അങ്ങാടിയിൽ കുഴഞ്ഞു വീണു മരിച്ചു

മൂന്നിയൂർ പാറാക്കാവ് സ്വദേശി ചാന്ത് യഹ് യ (59) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പാറക്കാവ് അങ്ങാടിയിൽ ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജിസാൻ കെ.എം.സി.സി.യുടെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ ഫാത്തിമക്കുട്ടി. മക്കൾ: ഫിറോസ്, റാഫി, ഫസീല, സൽമത്ത്, 
മരുമക്കൾ അബ്ദുറഹ്മാൻ ചെറുമുക്ക് ,മുഹമ്മത് കുട്ടി ചിറമംഗലം  സൽമുന്നിസ്സ, മുബശ്ശിറ
സഹോദരങ്ങൾ: സൈനബ, മൊയ്തീൻ കുട്ടി, പരേതയായ കദീജ  അബ്ദുസമത്, ഹമീദ് ആയിഷാബി 

 മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ. കോവിഡ് പരിശോധനക്കു ശേഷം ചെനക്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

Post a Comment

Thanks

أحدث أقدم