വള്ളിക്കുന്ന്: ദേശീയപാതയിൽ വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികനായ യുവാവിനെ ഹൈവേ പൊലീസ് പിടികൂടി. ചെറുകാവ് ഐക്കരപ്പടി സ്വദേശി കുന്നേക്കാട്ട് വീട്ടിൽ കെ. അരുൺ ദാസാണ് പിടിയിലായത്. ഇയാളിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും കണ്ടെത്തിയതായി റിപ്പോർട്ട്.
വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്–മലപ്പുറം ജില്ലാതിർത്തിക്ക് സമീപം സ്പിന്നിങ് മിൽ ഭാഗത്ത് രാമനാട്ടുകരയിൽനിന്ന് ചേളാരി ഭാഗത്തേക്കുള്ള സർവീസ് റോഡിലായിരുന്നു സംഭവം. ഹൈവേ പൊലീസ് എസ്.ഐ ശശി കുണ്ടറക്കാടിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. തുടർന്ന് ഇയാളെ തേഞ്ഞിപ്പലം പൊലീസിന് കൈമാറി.
രാത്രിയോടെ തേഞ്ഞിപ്പലം എസ്.എച്ച്.ഒ കെ. ഷുഹൈബ്, എസ്.ഐ രാജേഷ് കുമാർ, ഡാൻസാഫ് സംഘം എന്നിവർ ചേർന്ന് പ്രതി ഒറ്റയ്ക്ക് താമസിക്കുന്ന ചേലേമ്പ്ര ചേലൂപ്പാടത്തെ ഫ്ലാറ്റിൽ പരിശോധന നടത്തി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന അരക്കിലോ കഞ്ചാവ് ഇവിടെനിന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

إرسال تعليق
Thanks