തലസ്ഥാന ജില്ലയില് ചിക്കുന്ഗുനിയ ഉള്പ്പെടെയുള്ള പകര്ച്ചവ്യാധികള് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്മാര് വീടുകള് തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. വട്ടിയൂര്ക്കാവ് ജിവിഎച്ച്എസ്എസില് 'ആരോഗ്യകവചം 2026' ആയുര്വേദ മെഡിക്കല് ക്യാമ്പും ബോധവത്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങള് പ്രാരംഭ ഘട്ടത്തില് തന്നെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നത് പകര്ച്ചവ്യാധികള് ഫലപ്രദമായി തടയാന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി രോഗം റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില് മാത്രം ആരോഗ്യപ്രവര്ത്തകര് പോകുന്ന നിലവിലെ രീതി ഒഴിവാക്കി, എല്ലാ വീടുകളിലും ഹെല്ത്ത് ഇന്സ്പെക്ടര്മാരും ആശാ പ്രവര്ത്തകരും നേരിട്ടെത്തി പരിശോധനയും ബോധവല്ക്കരണവും ഉറപ്പാക്കണമെന്ന് മന്ത്രി നിര്ദേശിച്ചു.
ചിക്കുന്ഗുനിയ പ്രതിരോധം; വീടുകള് തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ മുരളീധരന്
0

إرسال تعليق
Thanks