തിരൂരങ്ങാടി l തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിം ഇന്ത്യ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
തിരൂരങ്ങാടിയിൽ നടന്ന പ്രതിഷേധ സംഗമം എസ്.ഡി.പി.ഐ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
ആർ.എസ്.എസ് ഏജന്റായി പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാർ രാജിവെക്കാതെ രാജ്യത്തിന്റെ തെരുവിൽ നിന്ന് ജനത പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ തെരുവുകളിൽ യുവാക്കളും യുവതികളും സ്ത്രീകളും ഉൾപ്പെടെ എല്ലാ ബഹുജനങ്ങളും രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിയിരിക്കുകയാണെന്നും ഇത് വിജയം കാണാതെ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിം ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി സൈഫുന്നിസ, ഫൈസൽ, ആസിയ ചെമ്മാട് സംസാരിച്ചു.

Post a Comment
Thanks