ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ; രാജേന്ദ്ര ആർലേകർ തമിഴ്നാട് ഗവർണർ


ന്യൂഡൽഹി: രാഷ്ട്രപതി വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ പുനർനിയമിച്ച് ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി നിലവിൽ സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചു.


കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതം സിക്കിം ഗവർണറാകും.


മറ്റ് നിയമനങ്ങൾ:

- ബ്രജ് മോഹൻ റാം – ഒഡീഷ ഗവർണർ

- ഡോ. സുധ യാദവ് – കർണാടക ഗവർണർ

- ഡോ. ധൽ സിങ് ബിസൻ – ഉത്തരാഖണ്ഡ് ഗവർണർ


രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ ഓം പ്രകാശ് മാഥൂർ ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതം ആരംഭിച്ചത്. 2008ൽ ബിജെപിയുടെ രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റായും തുടർന്ന് ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2008ലും 2016ലും രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായിരുന്ന അദ്ദേഹം 2024ലാണ് സിക്കിം ഗവർണറായി നിയമിതനായത്.

Post a Comment

Thanks

Previous Post Next Post