റിയാദ്: റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനിയാണ് റിയാദിൽ ചികിത്സയിൽ കഴിയുന്നത്. വിമാനത്താവളത്തിലെ കരാർ ജീവനക്കാരനായ ഇദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ട്. മേഖലയിലെ സംഘർഷം കണക്കിലെടുത്ത് വിമാനത്താവളം ഈ മാസം 17 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി വിമാനത്താവളത്തിനു നേരെ തുടർച്ചയായ ആക്രമണങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകിട്ടും വിമാനത്താവളത്തിലെ നാലാം ടെർമിനലിലേക്ക് പ്രൊജക്ടുൽ പതിച്ചതിനെ തുടർന്ന് വലിയ തീപിടിത്തമുണ്ടായി.
വിമാനത്താവളത്തിനു സമീപത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈൽ സൗദി വ്യോമസേന തകർത്തതായി സഖ്യസേന വക്താവ് അറിയിച്ചു.

Post a Comment
Thanks