ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാകുന്നു. ജന്തര്‍ മന്ദര്‍ സമര വേദിയല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് സിജെപി നേതാക്കള്‍ അപ്രതീക്ഷിതമായി ജന്തര്‍ മന്ദറില്‍ പ്രവേശിച്ചു. പോലിസ് ഇവരെ തടഞ്ഞു. അശുതോഷ് റാങ്ക, സൗരവ് ദാവ് എന്നിവരെ ഉള്‍പ്പെടെ മൂന്ന് നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഇന്ത്യ ബ്ലോക്കിന്റെ പ്രതിഷേധ മാര്‍ച്ച് ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി സുപ്രിം കോടതിയിലേക്ക് മാര്‍ച്ച് നടത്തി ഹരജി സമര്‍പ്പിച്ചു. അതേസമയം പ്രതിഷേധങ്ങളോടുള്ള പോലിസ് നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ എല്ലാവരും പങ്കെടുക്കണമെന്നും ആഹ്വാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളായി ഗ്യാനേഷ് കുമാറിനെതിരെ 'കോക്രോച്ച് ജനത പാര്‍ട്ടി' നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. പിന്നാലെ ഇന്ത്യ സഖ്യവും മാര്‍ച്ച് നടത്തുകയായിരുന്നു.
'മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സന്ദേശം അയച്ചു, മോദി സര്‍ക്കാരിലെ 200 ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു';
വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി
സുപ്രിം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്ത അധികൃതര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുകൊണ്ട്, മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ഹരജി സമര്‍പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ പോലിസ് സ്റ്റേഷനുകളില്‍ വച്ച് വിദ്യാര്‍ഥികള്‍ പീഡനത്തിനിരയായെന്ന ആരോപണവുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയുമായി മറ്റൊരു മുതിര്‍ന്ന അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജിയുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങും കോടതിയിലെത്തി.

Post a Comment
Thanks