വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലുള്ള വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താനും വില്ലേജ് ഓഫിസുകളിൽ സൗകര്യം


വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലുള്ള വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താനും (ഫോം 6, ഫോം8 സേവനങ്ങള്‍) കേരളത്തിലെ എല്ലാ വില്ലേജ് ഓഫിസുകളിലും ഒക്ടോബര്‍ 15 മുതല്‍ 31 വരെ പ്രത്യേക ഹെല്‍പ്ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കും. 


 ഫോം 6 

18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും, നിലവില്‍ പട്ടികയില്‍ ഇല്ലാത്തവര്‍ക്കും പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമുണ്ടാകും. 


 ഫോം 8 

നിലവില്‍ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍, പിഡബ്ല്യുഡി മാര്‍ക്കിങ്, ഷിഫ്റ്റിങ്, കാര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.


 പോസ്റ്ററിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തു ഓണ്‍ലൈനായും അപേക്ഷിക്കാം. 

 ജാഗ്രതയോടെ വോട്ട് ചെയ്യാം, നാടിന്റെ വളർച്ചയിൽ പങ്കാളിയാകാം.


റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്

Post a Comment

Thanks

أحدث أقدم