ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപണം, യുവാവിന് തട്ടിക്കൊണ്ടുപോയി നഖം പിഴുതെടുത്തും ശരീരത്തില്‍ സിറിഞ്ചുകള്‍ കുത്തിയിറക്കിയും ക്രൂരമായി മര്‍ദ്ദിച്ച നാല് പേര്‍ പിടിയിൽ



  പന്തളം: കുമ്പമണ്ണില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഖം പിഴുതെടുത്തും ശരീരത്തില്‍ സിറിഞ്ചുകള്‍ കുത്തിയിറക്കിയും ക്രൂരമായി മർദ്ദിച്ച കേസില്‍ നാലുപേർ പോലീസിന്റെ പിടിയിലായി.


കേസിലെ പ്രതികളെ അതിസാഹസികമായാണ് പന്തളം പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയത്. കേസില്‍ പ്രതിയായ ജോമോൻ എന്നയാളെ വീടിന്റെ മച്ചില്‍ ഒളിച്ചിരിക്കവെ പോലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.സെപ്റ്റംബർ 26-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കേസിലെ ഒന്നാം പ്രതിയായ ദീപക്കിന്റെ വീട്ടിലെത്തിച്ചായിരുന്നു മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ക്രൂരമായ പീഡനം.


ക്രിമിനല്‍ സംഘത്തിലെ ഒരാളുടെ ഭാര്യയോട് യുവാവ് മോശമായി സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകലും മർദ്ദനവുമെന്ന് പോലീസ് അറിയിച്ചു.കേസില്‍ ദീപക്, സജു, ജോമോൻ, അഭിജിത് എന്നീ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ശരീരത്തില്‍ വെള്ളം നിറച്ച സിറിഞ്ചുകള്‍ കുത്തിവെക്കുക, കാല്‍നഖങ്ങള്‍ പിഴുതെടുക്കുക, ആയുധങ്ങള്‍ ഉപയോഗിച്ച്‌ തല്ലിച്ചതക്കുക തുടങ്ങി മൃഗീയമായ പീഡനങ്ങളാണ് പ്രതികള്‍ അഴിച്ചുവിട്ടത്. പന്തളം പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെല്ലാം വലയിലായത്

Post a Comment

Thanks

أحدث أقدم