കരുമലയിൽ അഞ്ചുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു | പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.നായ ചത്തു


ഏകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കരുമലയിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായ പിന്നീട് ചത്തതിനെത്തുടർന്ന് പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.

  

 നായയുടെ കടിയേറ്റവരോട് അടിയന്തരമായി ചികിത്സയും പ്രതിരോധ കുത്തിവെപ്പെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

 പ്രദേശത്തെ മറ്റു നായകളിലും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന് ആശങ്കയുള്ളതുകൊണ്ട്  നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ  മുന്നറിയിപ്പ് നൽകി.

Post a Comment

Thanks

أحدث أقدم