സന്ദീപ് വാര്യർ എം.എൽ.എ യുടെ വാഹനം അപകടത്തിൽപെട്ടു; വൻ ദുരന്തം ഒഴിവായി

 


കോട്ടക്കൽ: തൃക്കരിപ്പൂർ എം.എൽ.എയും കോൺഗ്രസ്സ് നേതാവുമായ സന്ദീപ് വാരിയർ സഞ്ചരിച്ച വാഹനം അപകടത്തിൽ പ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നാഷണൽ ഹൈവെ 66 ൽ കോട്ടക്കലിനടുത്ത് കോഴിച്ചെനയിൽ  വെച്ചാണ്  എം.എൽ.എ.യുടെ വാഹനവും മറ്റ് രണ്ട് വാഹനങ്ങളും തമ്മിൽ കൂട്ടി യിടിച്ച് അപകടമുണ്ടായത്.

സന്ദീപ് വാരിയർ സഞ്ചരിച്ച ഇന്നോവ ക്രസ്റ്റയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറ്റ് കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. 


അപകടത്തിൽ സന്ദീപ് വാര്യർ എം.എൽ.എ യും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും പരിക്കുകളില്ല. എന്നാൽ അപകടത്തിന്റെ ആഘാതത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


തൃക്കരിപ്പൂരിൽ നിന്നും സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post