ശക്തമായ ഇടിമിന്നലിൽ ഇന്റർനെറ്റ് ഫയർവാൾ തകർന്ന് സർവർ പ്രവർത്തനങ്ങൾ സ്തംഭിച്ചതിനെ തുടർന്ന്, കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച (അക്ടോബർ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
ചോദ്യപ്പേപ്പറുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്ത സാങ്കേതിക തടസ്സം കാരണമാണ് പരീക്ഷകൾ മാറ്റിവെക്കാൻ സർവകലാശാല നിർബന്ധിതരായത്.തിങ്കളാഴ്ച മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല, ഇവ യഥാസമയം നടക്കും.

Post a Comment
Thanks