പരപ്പനങ്ങാടിയിൽ വീണ്ടും കടൽ ഉൾവലിഞ്ഞു തീരദേശവാസികൾ ആശങ്കയിൽ


  പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് ഇന്നലെ രാത്രിയോടെ കടൽ വീണ്ടും ഉൾവലിഞ്ഞു. ഏകദേശം 100 മീറ്ററോളം ദൂരത്തിലാണ് കടൽ പിന്നോട്ട് മാറിയത്. ഇതോടെ കടൽ പിൻവാങ്ങിയ ഭാഗങ്ങളിൽ ചെളി നിറഞ്ഞിരിക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന ഈ പ്രതിഭാസം പ്രദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

  രണ്ടാഴ്ച മുൻപും ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്ത് അര കിലോമീറ്ററോളം നീളത്തിൽ കടൽ ഉൾവലിഞ്ഞിരുന്നു. അന്തരീക്ഷത്തിലും സമുദ്രത്തിലുമുണ്ടാകുന്ന താപനില വ്യതിയാനങ്ങളും ഉയർന്ന വേലിയേറ്റവുമാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

 തീരത്ത് കടൽ പ്രക്ഷുബ്ധമാകാനും 'കള്ളക്കടൽ' പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു

Post a Comment

Thanks

أحدث أقدم