തിരൂരങ്ങാടി:മീലാദ് സമ്മേളനത്തിൽ വിദ്യാർഥികൾ നടത്തിയ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം ശ്രദ്ധേയമായി. മൂന്നിയൂർ നിബ്രാസ് സെക്കണ്ടറി മദ്റസ മീലാദ് ഫെസ്റ്റിലാണ് ലഹരിക്കെതിരെ സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി മദ്റസ എസ് .ബി .എസ് . വിദ്യാർഥികൾ സംഗമം നടത്തിയത്.
പ്ലകാർഡുമേന്തി മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു.ഒപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യത്തെ ആശീർവദിക്കാൻ
മലപ്പുറം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബിജു പാറോൽ എത്തിയത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകർക്കും ആവേശമായി. അദ്ദേഹം സദസ്സിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
നിബ്രാസ് ജനറൽ സെക്രട്ടറി പി മുഹമ്മദ് ഹാജി, സ്വദ്ർ മുഅല്ലിം സി. പി .നൂറുൽ അമീൻ സഖാഫി, ഹമീദ് തിരൂരങ്ങാടി, സി അബ്ദുഹാജി, ടി വി അബ്ദുർറസാഖ്, സയ്യിദ് അൻവർ തങ്ങൾ, അബ്ദുസലാം അഹ്സനി ,അബ്ദുന്നൂർ മിസ്ബാഹി ,
ഇബ്റാഹീം സഖാഫി, പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366

إرسال تعليق
Thanks