തെന്നലയിൽ കെ എസ് ആർ ടി സി ഗ്രാമവണ്ടി സർവീസിന് തുടക്കം


തെന്നല ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസിന് തുടക്കമായി. ഗ്രാമീണ മേഖലയിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സർവീസ് രാവിലെ 6 മുതൽ രാത്രി 9 വരെ പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളെയും പ്രധാന ടൗണുകളെയും ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്.

 പ്രതിദിനം 140 കിലോമീറ്റർ വരെ സർവീസ് നടത്തുന്നതിനാണ് അനുമതി. സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും സൗജന്യ യാത്ര ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും യാത്രാ ചെലവിലെ ആശ്വാസത്തോടൊപ്പം കൂടുതൽ സൗകര്യപ്രദമായ യാത്രാ സംവിധാനവും ലഭ്യമാകും.ചടങ്ങിൽ തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശരീഫ് വടക്കയിൽ സ്വാഗതം പറഞ്ഞു. 

തിരൂരങ്ങാടി എം.എൽ.എ പി.എം.എ. സമീർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഗ്രാമവണ്ടി സർവീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ അനസ് എം.വി. പദ്ധതി അവതരണം നടത്തി.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂ താഹിർ, തെന്നല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ പെരിങ്ങോടൻ, ബ്ലോക്ക് മെമ്പർമാരായ അബ്ദുസലാഹ് പി.ടി., നാസർ തെന്നല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മുഹമ്മദ് കോയ സി.കെ., അൻവർ കെ.പി., ഫാഹിദ കോട്ടുവാല, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തേനത്ത് മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി. കുഞ്ഞിമൊയ്തീൻ,  ബഷീർ അഹമ്മദ് കള്ളിയത്ത്, സൈതാലി കെ.വി., അബ്ദുറഹ്മാൻ മച്ചിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.തെന്നല ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കൃഷ്ണൻ നന്ദി പറഞ്ഞു

Post a Comment

Thanks

أحدث أقدم