2026 സെപ്റ്റംബർ 24-ന് നടന്ന കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. ബഷീർ സ്കൂൾ പ്രധാനാധ്യാപകൻ മനോജ് മാഷും ചേർന്ന് നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഇരുവരും ചേർന്ന് സ്കൂൾ കായിക പതാക കൈമാറി, മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
കായികമികവും കൂട്ടായ്മയും ആവേശവും നിറഞ്ഞ വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കുരുന്നുകളുടെ ആവേശകരമായ പ്രകടനങ്ങൾ ‘ATHLETICA 2026’-നെ അവിസ്മരണീയമായ കായികാനുഭവമാക്കി മാറ്റി.

Post a Comment
Thanks