വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം; കെഎസ്‌ഇബി ആഗസ്റ്റ് മാസം ഇന്ധന സര്‍ചാര്‍ജ് ഈടാക്കില്ല


സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം. കെഎസ്‌ഇബി ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ല.


ദ്വൈമാസ ബില്ലുകാരില്‍ നിന്നും ജൂലൈയില്‍ യൂണിറ്റിന് ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു.


ജൂണ്‍ മാസത്തെ അധിക ചെലവുകളാണ് ഇന്ധന സർചാർജായി ഈടാക്കേണ്ടിയിരുന്നത്. പക്ഷേ ഒരു കോടി രൂപയ്ക്ക് താഴെയുള്ള ചെലവുകള്‍ മാത്രമാണ് ഉണ്ടായത്. അതിനാല്‍ ഇന്ധന സർചാർജ് പിരിക്കേണ്ടെന്നാണ് കെഎസ്‌ഇബിയുടെ തീരുമാനം.


കഴിഞ്ഞ മാസം ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒരു പൈസ വെച്ച്‌ സർചാർജ് പിരിച്ചിരുന്നു പക്ഷേ ഇത്തവണ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ ബില്ലുകാർക്കും പൂജ്യം പൈസയാണ് ഇന്ധന സർചാർജായി നിശ്ചയിച്ചിരിക്കുന്നത്.

Post a Comment

Thanks

أحدث أقدم