മഴ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പല ജില്ലകളിലും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.
അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത്. രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്‌ടറുടെ ഫേസ്‌ബുക്ക് പേജിൽ അറിയിപ്പ് വന്നത്.
കോഴിക്കോട് ജില്ലാ കളക്‌ടർ ഏഴ് മണിക്ക് ശേഷമാണ് അറിയിപ്പ് പോസ്റ്റിട്ടത്. അതിനും ശേഷമാണ് കണ്ണൂർ ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചത്. ഇവരുടെയെല്ലാം ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനം ഉയരുകയാണ്.കമന്റുകൾ കൂടിയതോടെ കോഴിക്കോട് ജില്ലാ കളക്‌ടർ കമന്റ് ബോക്‌സ് ഓഫ് ആക്കിയിരിക്കുകയാണ്.
إرسال تعليق
Thanks