തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ.എല്ലാ ജില്ലകളിലും തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ഒൻപത് ജില്ലകളില്‍ റെഡ് അലർട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട,കോട്ടയം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് ആണുള്ളത്.ഇടുക്കി, പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.കൂടാതെ, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക സാധ്യതയും ഉണ്ട്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 9 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.പത്തനംതിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ,പാലക്കാട്, മലപ്പുറം,വയനാട്, കോഴിക്കോട്,കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
إرسال تعليق
Thanks