ഫ്രീഡം ക്വിസ്: വിവാദ ചോദ്യമുണ്ടാക്കിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു


തിരുവനതപുരം:കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസിൽ വിവാദമുണ്ടായ സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ  സസ്പെൻഡ് ചെയ്തു. കുമ്പള ഉപജില്ലയിലെ എ യു പി എസ് പള്ളത്തടുക്കയിലെ അധ്യാപകനായ ​ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 


ആഗസ്റ്റ് 6 ന് കാസർ​ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ  സംഘടിപ്പിച്ച ക്വിസ് മത്സരത്തലാണ് ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റിദ്ധാരണ പരത്തുന്ന രീതിയുള്ള ചോദ്യം ഉൾപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചോദ്യപ്പേപ്പർ തയ്യാറാക്കിയ വളരെ ​ഗൗരവമുള്ളതാണെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post