സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾ പ്രവർത്തിക്കും; എ.എ.വൈ കാർഡുടമകൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു


ഓണത്തോടനുബന്ധിച്ച് ഇന്ന് (ഓഗസ്റ്റ് 23, ഞായർ) സംസ്ഥാനത്തെ റേഷൻ കടകൾ സാധാരണപോലെ തുറന്നു പ്രവർത്തിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. പ്രത്യേക അരി വിഹിതം കൈപ്പറ്റാനുള്ള ഉപഭോക്താക്കൾക്ക് നാളെ റേഷൻ കടകളിൽ നിന്ന് അത് വാങ്ങാവുന്നതാണ്.


ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ കിറ്റുകൾ എല്ലാ റേഷൻ കടകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

Thanks

Previous Post Next Post