ഇന്ത്യയെ അടുത്തറിയാൻ ബി ടീം സൗഹൃദ കൂട്ടായ്മയുടെ രാജ്യ പര്യടന യാത്ര തുടങ്ങി


പരപ്പനങ്ങാടി: ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ചരിത്രവും ജനജീവിതവും നേരിൽ അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെ പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജ്യ പര്യടന യാത്രയ്ക്ക് തുടക്കമായി. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ബി. ടീം ചെയർമാനുമായ ഡോ: എം.എ. കബീറിന്റെ  നേതൃത്വത്തിൽ രണ്ട് കാറുകളിലായി എട്ട് അംഗ സംഘമാണ് യാത്ര തിരിച്ചത്.

അഷ്‌റഫ് കുന്നുമ്മൽ, എം. കെ. മരക്കാർ ഹാജി, കെ.എസ്. വി. സമദ്,  കുഞ്ഞു മടപ്പള്ളി, മുജീബ് റഹ്മാൻ ബാബു, അബ്ദുസ്സസലാം, ഉസ്മാൻ എന്നിവരാണ് യാത്രാസംഘത്തിലെ മറ്റ് അംഗങ്ങൾ.

പാലത്തിങ്ങലിൽ നടന്ന പ്രൗഡമായ യാത്രയയപ്പ് ചടങ്ങിൽ പാലത്തിങ്ങൽ മഹല്ല് പ്രസിഡന്റ് എം. അഹമ്മദ് കുട്ടി ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി മൂഴിക്കൽ അബ്ദുൽ കരീം ഹാജി ഫ്ലാഗ് ഓഫ് ചെയ്ത്  ഉദ്ഘാടനം നിർവഹിച്ചു.

ഷാജി ഷമീർ പാട്ടശ്ശേരി, സി.ടി.അബ്ദുൽ നാസർ, സൈതലവി കടവത്ത്, അഹമ്മദലി ബാവ , അഷ്റഫ് കളത്തിങ്ങൽ പാറ, അബൂബക്കർ ഹാജി കുന്നുമ്മൽ , സിദ്ധീഖ്, പി.കെ. അസീസ്, സമദ് മാസ്റ്റർ മൂഴിക്കൽ , എം.പി.അബൂബക്കർ തുടങ്ങി  നാട്ടുകാരും സുഹൃത്തുക്കളും യാത്രാസംഘത്തിന് ആശംസകൾ നേർന്നു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന യാത്രയിൽ മന്ത്രിമാർ അടക്കമുള്ള പ്രമുഖ വ്യക്തികൾ, ഉദ്യോഗസ്ഥ പ്രമുഖർ , വിവിധ ഗോത്ര വർഗ്ഗക്കാർ തുടങ്ങിയവരെയും ചരിത്രപ്രസിദ്ധമായ സ്മാരകങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ, പ്രകൃതി സൗന്ദര്യമേഖലകൾ  എന്നിവിടങ്ങളും സന്ദർശിക്കും. ഇന്ത്യയുടെ ഭാഷാ-സാംസ്കാരിക വൈവിധ്യവും ജനങ്ങളുടെ ജീവിതരീതിയും അടുത്തറിയാൻ ഈ യാത്ര സഹായകമാകുമെന്ന് യാത്രാസംഘം അറിയിച്ചു.

ഒരു മാസം  നീളുന്ന യാത്രയിൽ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ശ്രദ്ധേയമായ സ്ഥലങ്ങൾ സന്ദർശിച്ചശേഷം സംഘം നാട്ടിൽ  മടങ്ങിയെത്തും.

Post a Comment

Thanks

أحدث أقدم