സി എച്ച് മുഹമ്മദ് കോയ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

 


ചെട്ടിയാൻകിണർ ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാഹിറ സി.സി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പൊന്മുണ്ടം ഡിവിഷൻ മെമ്പർ ശ്രീ ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

വായനയാണ് നല്ല മനുഷ്യരെ സൃഷ്‌ടിക്കുന്നതെന്നും, പുസ്തകങ്ങൾ നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും,നല്ല പരന്ന വായനയിലൂടെ മാത്രമേ  രചനയുടെ ലോകത്തേക്ക് കടക്കാൻ വിദ്യാർത്ഥി സമൂഹത്തിന്  പ്രാപ്തി കൈവരൂ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അദ്ദേഹം തന്നെ രചന നിർവ്വഹിച്ച ഏഴോളം പുസ്തകങ്ങൾ ലൈബറിയിലേക്ക് കൈമാറുകയും ചെയ്തു.

  ജില്ലാ പഞ്ചായത്ത് ചേറൂർ ഡിവിഷൻ മെമ്പർ യാസ്മിൻ അരിമ്പ്ര മുഖ്യാതിഥിയായി സംബന്ധിച്ചു.താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൈതലവി തൊട്ടിയിൽ,പിടിഎ പ്രസിഡണ്ട് ഹാജറ പോക്കാട്ട്,പിടിഎ വൈസ് പ്രസിഡണ്ട് എംസി മാലിക്,താനൂർ എ. ഇ ഒ പ്രസാദ് സാർ ,പ്രിൻസിപ്പൽ കവിത വി ആർ,മേഖ രാമകൃഷ്‌ണൻ എന്നിവർ ആശംസകളർപ്പിച്ചു.ഹെഡ്മിസ്ട്രസ് ഇൻ ചാർജ് റസീന എം സ്വാഗതവും,എസ് ആർ ജി കൺവീനർ ശിഹാബുദ്ദീൻ കാവപ്പുര നന്ദിയും പറഞ്ഞു

Post a Comment

Thanks

أحدث أقدم