മലപ്പുറം | കാറിനു പിറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് പിറകിൽ വന്ന മറ്റൊരു കാറിടിച്ച് മരിച്ചു.
കരിപ്പൂർ മാതാംകുളം സ്വദേശി പരേതനായ കൈതകത്ത് മുഹമ്മദലിയുടെ മകൻ ജംഷീർ (26) ആണ് മരിച്ചത്.
കൊണ്ടോട്ടി കൊളപ്പുറം റോഡിലെ കരുവാംകല്ലിൽ
വച്ച് ജംഷീർ സഞ്ചരിച്ച ബൈക്ക് കാറിൽ തട്ടുകയും റോഡിൽ തെറിച്ച് വീണ ജംഷീറിന് മുകളിലൂടെ പിന്നാലെയെത്തിയ മറ്റൊരു കാർ കയറിയിറങ്ങുകയുമായിരുന്നു. പുലർച്ചെ 5:30 ഓടെയാണ് അപകടം.
പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.
إرسال تعليق
Thanks