ജനങ്ങൾക്ക് ശല്യമുണ്ടാക്കി വൻ ശബ്ദത്തോടെ തിരൂർ നഗരത്തിൽ അമിതവേഗതയിൽ ചീറിപ്പാഞ്ഞ ആഡംബര കാർ പോലീസ് കസ്റ്റഡിയിലെടുത്തു. രൂപമാറ്റം വരുത്തിയ സൈലൻസർ ഉപയോഗിച്ച് വൻ ശബ്ദമലിനീകരണമുണ്ടാക്കി നഗരത്തിൽ പാഞ്ഞതോടെ കാറിനെതിരെ ഒട്ടേറെപ്പേർ പോലീസിൽ പരാതിപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് തിരൂർ പോലീസ് കാർ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കാർ അപ്രതീക്ഷിതമായി തിരൂർ പോലീസ് സ്റ്റേഷന്റെ സമീപത്തേക്ക് തന്നെ ഓടിച്ചെത്തുകയായിരുന്നു.
ഉടൻ തന്നെ പോലീസ് കാർ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ സൈലൻസർ മാറ്റിയാണ് വണ്ടിയിൽ നിന്നും വലിയ രീതിയിലുള്ള ശബ്ദമുണ്ടാക്കിയിരുന്നതെന്ന് കണ്ടെത്തി. കൂടാതെ കാറിന്റെ രൂപത്തിൽ മറ്റ് നിയമവിരുദ്ധമായ മാറ്റങ്ങളും വരുത്തിയിരുന്നു.
തുടർന്ന് ഡ്രൈവറെക്കൊണ്ട് തന്നെ കാറിലെ രൂപമാറ്റങ്ങളും അനധികൃതമായി ഘടിപ്പിച്ച സൈലൻസറും പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് അഴിപ്പിച്ചു. നിയമലംഘനത്തിന് വാഹന ഉടമയ്ക്കെതിരെ വൻ തുക പിഴയും ചുമത്തിയിട്ടുണ്ട്.
ജനങ്ങൾക്ക് ബുദ്ധിമുട്ടും അപകടഭീഷണിയുമുണ്ടാക്കുന്ന വിധത്തിൽ രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ പരിശോധന കർശനമാക്കുമെന്നും കടുത്ത നടപടികൾ സ്വീകരിക്കുമെന്നും തിരൂർ പോലീസ്.
إرسال تعليق
Thanks