തിരൂർ: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ആര്‍ട്ടിഫിഷ്യല്‍ ലിംബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ജൂലൈ 16-ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലാണ് അഭിമുഖം നടക്കുക.
1.നഴ്‌സിംഗ് ഓഫീസര്‍ (അഭിമുഖം: രാവിലെ 10:00 ന്)
2.നഴ്‌സിംഗ് അസിസ്റ്റന്റ് (അഭിമുഖം: രാവിലെ 11:00 ന്)
3.അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ (അഭിമുഖം: ഉച്ചയ്ക്ക് 12:30 ന്)
4.ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ (അഭിമുഖം: ഉച്ചയ്ക്ക് 12:30 ന്)
5.ആര്‍ട്ടിഫിഷ്യല്‍ ലിംബ് ടെക്‌നീഷ്യന്‍ (അഭിമുഖം: ഉച്ചയ്ക്ക് 12:30 ന്).
നഴ്‌സിംഗ് അസിസ്റ്റന്റ് (വിരമിച്ചവര്‍) ഒഴികെയുള്ള മറ്റെല്ലാ തസ്തികകള്‍ക്കും ഉയര്‍ന്ന പ്രായപരിധി പൊതുവായി 45 വയസ്സാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം നിശ്ചിത അഭിമുഖ സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.
إرسال تعليق
Thanks