പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കീരനല്ലൂര്‍ ന്യൂ കട്ട് പ്രദേശത്ത് ടേക്ക് എ ബ്രേക്ക് നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ. പി.എം.എ. സമീര്‍ അറിയിച്ചു. ഒഴിവു സമയങ്ങള്‍ ചെലവഴിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ടോയ്‌ലറ്റ് സംവിധാനവും ലഘു ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കഫത്തേരിയയും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക്. കേന്ദ്രസര്‍ക്കാരിന്‍റെ ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ഉപയോഗിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുന്നത്.
പരപ്പനങ്ങാടി നഗരസഭക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. അനുമതി ലഭ്യമാക്കിയിരുന്നെങ്കിലും സ്‌ഥലം ലഭ്യമാവാത്ത സാഹചര്യമുണ്ടായിരുന്നു. ഭൂമിയുടെ ഉപയോഗ അനുമതി പുറപ്പെടുവിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീരനല്ലൂര്‍ പ്രദേശത്ത് ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള അഞ്ച് സെന്റ് ഭൂമിയാണ് പരപ്പനങ്ങാടി നഗരസഭക്ക് ഉപയോഗാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രകൃതിരമണീയമായ ടൂറിസ പ്രാധാന്യമുള്ള ഈ മേഖലയിലാണ് മലപ്പുറം ജില്ലയിലെ തന്നെ ശാസ്‌ത്ര സാങ്കേതിക ടൂറിസം മേഖലയുടെ മുഖമായി വരുന്ന ശാസ്‌ത്ര സാങ്കേതിക മ്യൂസിയവും വാന നിരീക്ഷണ കേന്ദ്രവും ഉള്‍ക്കൊള്ളുന്ന സയന്‍സ് പാര്‍ക്ക് ഹബ്ബ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത്. ടൂറിസം മേഖലയായി ഈ ഭാഗം മാറുന്നതോടുകൂടി വരുന്ന ഗതാഗത തിരക്ക് പരിഹരിക്കുന്നതിന് വേണ്ടി പ്രദേശത്തെ വീതി കുറഞ്ഞ പാലം വീതി കൂട്ടി നവീകരിക്കുന്നതിന് 21 കോടി രൂപയുടെ പ്ര?ജക്‌റ്റ് പ്രകാരമുള്ള പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ട്. പരപ്പനങ്ങാടി നഗരസഭ അധികൃതരുമായും ഉദ്യോഗസ്‌ഥരുമായും ചര്‍ച്ച നടത്തി പ്രവര്‍ത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഈ മേഖലയെ കേരളത്തിലെ തന്നെ പ്രധാന ടൂറിസം മേഖലകളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പി.എം.എ. സമീര്‍ അറിയിച്ചു.
Post a Comment
Thanks